നിപയില്‍ സംസ്ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്ബിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 94 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്തിയിരുന്നു എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ നിപ ബാധിതനുമായി സമ്ബര്‍ക്കമില്ലെന്ന് കണ്ടെത്തിയിരുന്നു.
കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകള്‍ കേന്ദ്രികരിച്ചുകൊണ്ട് വിവര ശേഖരണം പൂര്‍ത്തിയായെന്നും 21 ദിവസം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ രോഗ വ്യാപനം നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണ വിധേയമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സമ്ബര്‍ക്കപട്ടികയില്‍ പോസിറ്റീവ് കേസുകള്‍ ഇല്ലാത്തത് ആശ്വാസം നല്‍കുന്നുവെന്നും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയവ് വരുത്താതെയുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.