കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു.
പരിക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
NEWS 22 TRUTH . EQUALITY . FRATERNITY