Breaking News

ഡെങ്കിപ്പനി: സ്ഥിതിഗതികള്‍ അതിരൂക്ഷം; രോഗികളില്‍ 60 ശതമാനവും കുട്ടികള്‍….

വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ഗുരുതരമായി തുടരുന്നതിനിടയില്‍ ആഗ്രയിലെ സ്ഥിതി ഗുരുതതരമായി. ഐഎംഎ ആഗ്ര ഘടകത്തിന്റെ നേതൃത്വം നല്‍കുന്ന സൂചനയനുസരിച്ച്‌ ജില്ലയിലെ 40-50 ശതമാനം പനിരോഗികളും വൈറല്‍ പനിയോ ഡെങ്കിയോ ബാധിച്ചവരാണ്.

രോഗികളില്‍ 60 ശതമാനവും കുട്ടികളാണെന്ന് ഐഎംഎ ആഗ്ര ഘടനം പ്രസിഡന്റ് രാജീവ് ഉപാധ്യായ പറഞ്ഞു. ആഗ്രയില്‍ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗപ്രസരണം നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍കോളജിലും മറ്റ് ആശുപത്രികളിലും ഫോഗിങ് നടത്തുന്നുണ്ട്.

പുതിയ രോഗികളുടെ വിവരങ്ങള്‍ പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യുപിയില്‍ ഇതുവരെ 60 പേരാണ് ഡങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. യുപിയിലെ ഫിറോസാബാദാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചത്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …