Breaking News

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി….

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അക്കരപ്പാടം കെ.പി.ബാലാജിയുടെ കളത്തറ ഫിഷ് ഫാമില്‍ നടന്ന കരിമീന്‍ കൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകല റാണിയുടെ നേതൃത്വത്തില്‍ നടന്ന കൂട് മത്സ്യകൃഷിയില്‍ വിളവെടുത്ത ഗിഫ്റ്റ് തിലോപ്പിയയുടെ വില്പന ഉദ്ഘാടനവും നടന്നു. ജോര്‍ജ്ജ് കുരുവിള മണിപ്പാടം ആദ്യ വില്പന ഏറ്റുവാങ്ങുകയും ചെയ്തു.

ശിവന്‍ പി. ചാലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ പോള്‍, കോഓര്‍ഡിനേറ്റര്‍ ബീനാമോള്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ സുധാ ഷാജി, അഡ്വ.കെ.പി.ശിവജി, ഡി.സമ്ബത്ത് എന്നിവര്‍ പങ്ക് എടുത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …