Breaking News

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….

തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …