Breaking News

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിരാട്​ കോഹ്​ലി ട്വന്‍റി20യില്‍ നായക സ്​ഥാനം ഒഴിയുന്നു…

ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ട്വന്‍റി20 നായക സ്​ഥാനം ഒഴിയുമെന്നുറപ്പായി. താരം തന്നെയാണ്​ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്​. ജോലിഭാരം കണക്കിലെടുത്താണ് ട്വന്‍റി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോഹ്ലി​ വ്യക്തമാക്കി.

”അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെ ജോലിഭാരം കണക്കിലെടുത്താണ്​ ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുന്നത്​. എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ഏല്ലാ ഫോര്‍മാറ്റിലും കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ട്വന്‍റി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും”- കോഹ്​ലി ട്വിറ്ററില്‍ കുറിച്ചു.

ഉപനായകനായ രോഹിത്​ ശര്‍മക്കായിരിക്കും ട്വന്‍റി20 ടീമിനെ നയിക്കാനുള്ള ചുമതല. നിലവില്‍ 32കാരനായ കോഹ്​ലിയാണ്​ മൂന്ന്​ ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്​. 2014ല്‍ ആസ്​ട്രേലിയയില്‍ വെച്ച്‌​ ധോണി ടെസ്റ്റ്​ നായക സ്​ഥാനം ഒഴിഞ്ഞതോടെയാണ്​ കോഹ്​ലി ക്യാപ്​റ്റന്‍സിയലേക്ക്​​ എത്തിയത്​. 2017 മുതല്‍​ മൂന്ന്​ ഫോര്‍മാറ്റിലെയും നായകനായി​. 65 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി 38 ഉം 95 ഏകദിനങ്ങളില്‍ 65 ഉം 45 ടി20കളില്‍ 29 ഉം വിജയങ്ങള്‍ നേടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …