Breaking News

ഒടുവില്‍ തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്നവിവരം പുറത്തായി; വില്ലനായത് ജനന സെര്‍ടിഫികെറ്റ്…

തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്ന് ഒടുവില്‍ പുറത്തായി. വില്ലനായത് ജനനസെര്‍ടിഫികെറ്റ്. നുസ്രത് ജഹാന് മകന്‍ ജനിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിതാവാരെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പിതാവ് ആരെന്ന് വ്യക്തമാക്കാന്‍ എം പി തയാറായുമില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ജനന സെര്‍ടിഫികെറ്റിലൂടെയാണ് മറച്ചുവച്ചിരുന്ന വിവരം പുറത്തായത്.

ആദ്യ ഭര്‍ത്താവ് നിഖില്‍ ജെയിനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് നുസ്രത് ഗര്‍ഭിണിയാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത്. നുസ്രത്ത് പ്രവസവിച്ചശേഷം നിഖില്‍ ജെയിനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; നുസ്രത്ത് പ്രസവിച്ചുവെന്ന് തനിക്കറിയാമെന്നും എന്നാല്‍ അവളുടെ ആണ്‍കുട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നിഖില്‍ ജെയിന്‍ ആജ് തക് ബംഗ്ലയോട് പറഞ്ഞിരുന്നു.

‘അവളുമായുള്ള എന്റെ അഭിപ്രായവ്യത്യാസങ്ങള്‍ നവജാതശിശുവിനെ ആശംസിക്കുന്നതില്‍ നിന്ന് എന്നെ തടയില്ല. ഞാന്‍ അവള്‍ക്ക് നന്മ നേരുന്നു. കുഞ്ഞ് ആരോഗ്യവാനായി നല്ലൊരു ഭാവിയുണ്ടായി ജീവിക്കട്ടെ,’ എന്നും നിഖില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കുഞ്ഞിന് യിഷാന്‍ എന്ന പേര് നല്‍കിയ ശേഷം കൊല്‍കത്ത മുനിസിപല്‍ കോര്‍പറേഷനിലെ രേഖകളില്‍ നിന്നുമാണ് പിതാവിന്റെ പേര് പുറത്തുവന്നത്.

യിഷാന്‍ ജെ ദാസ് ഗുപ്ത എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ബംഗാളി നടന്‍ യഷ് ദാസ് ഗുപ്തയുടെ പഴയ പേരാണ് ദേബാശിഷ് ദാസ് ഗുപ്ത. ഇതാണ് സെര്‍ടിഫികെറ്റില്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ ഏറെ നാളുകളായി ഡേറ്റിംഗില്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കൊല്‍കത്തയിലെ നിയോട്ടിയ ആശുപത്രിയില്‍ ആഗസ്റ്റ് 26ന് ആണ് നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

യഷ് ദാസ് ഗുപ്തയാണ് പ്രസവ വിവരം സ്ഥിരീകരിച്ചത്. നുസ്രത്തിനെ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിച്ചതും യഷ് ദാസ് ഗുപ്തയാണ്. കുറച്ചുകാലത്തെ ഡേറ്റിംഗിന് ശേഷം 2019 ജൂണ്‍ 19 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നുസ്രത്ത് ജഹാനും മുന്‍ ഭര്‍ത്താവ് നിഖില്‍ ജെയിനും തുര്‍ക്കിയില്‍ വെച്ച്‌ വിവാഹിതരായത്. എന്നാല്‍ 2021 -ന്റെ തുടക്കത്തില്‍, നിഖിലുമായുള്ള തന്റെ വിവാഹം ഇന്‍ഡ്യന്‍ നിയമപ്രകാരം സാധുവല്ലെന്ന് നുസ്രത്ത് ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …