Breaking News

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു…

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈമാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ സിഐഎ ഉദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍.

ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്.

റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ തുടരുമ്ബോഴാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദി, ക്ഷീണം, കടുത്ത തലവേദന, ഉറക്കമില്ലായ്മ, കേള്‍വിശക്തി കുറയല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഹവാനയില്‍ നിരവധിപ്പേര്‍ക്ക് ഒരുമിച്ച്‌ രോഗം വന്നത് കൊണ്ടാണ് ഹവാന സിന്‍ഡ്രോം എന്ന പേര് വന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …