Breaking News

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് യാത്രക്കാരുടെ ഈ ഇടപെടൽ…

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര ടി.ബി ജങ്ഷന് സമീപത്തായിരുന്നു ഈ സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്.

കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സുമെത്തി സ്ഥലത്തെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്.

ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി. ​വാഹനത്തിന്റെ എ.സിക്ക് ഉണ്ടായ തകരാര്‍ വര്‍ക്ക്‌ഷോപ്പില്‍ പരിഹരിച്ച ശേഷം മടങ്ങുമ്ബോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …