Breaking News

തമിഴ്നാട്ടില്‍ 24 ജില്ലകളില്‍ സ്കൂളുകള്‍ അടച്ചു; ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്…

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

ശിവഗാനാഗി, തേനി, മധുരൈ, ട്രിച്ചി, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, വില്ലുപുരം, രാമനാഥപുരം, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, അരിയല്ലൂര്‍, പേരാമ്ബ്ര, ദിണ്ടിഗല്‍, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍,

കന്യാകുമാരി എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്നും നാളേയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്ന പുതുച്ചേരിയില്‍ ഇന്നും നാളേയും എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. തൂത്തുക്കോടി, തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായി.

രാമനാഥപുരം ജില്ലയിലും കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നും കാലാവലസ്ഥാ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …