Breaking News

കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ പൊളിച്ചവര്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്…

കുത്തിപ്പൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ളത്തിനായി പൊളിക്കുന്ന റോഡിലെ കുഴികള്‍ അടക്കുന്നത് സംബന്ധിച്ച്‌ ജലവിഭവ വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ രീതിയാണ്.

കുടിവെള്ളം ആവശ്യമാണ്. പക്ഷെ കുത്തിപൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ട്. വാട്ടര്‍ അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ പഴയപോലെ ആക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. കേരളത്തില്‍ ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ 33000 കിലോ മീറ്റര്‍ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ നിരന്തരം ഉത്തരവിട്ട് നാണക്കേടായിത്തുടങ്ങിയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ തകര്‍ന്നെന്ന റിപ്പോര്‍ട്ട് പരിഗണിക്കുമ്ബോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കാലുള്ള പരാമര്‍ശം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …