Breaking News

വീട്ടില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്; വീട്ടിലെ നിധിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനാണ് പാമ്പ് വരുന്നതെന്ന് ജോത്സ്യന്‍; നിധി തേടി വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ചപ്പോൾ കണ്ടത്…

കര്‍ണാടകയില്‍ ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലെ വീട്ടില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച്‌ വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച്‌ പൊല്ലാപ്പ് പിടിച്ച്‌ ദമ്ബതികള്‍. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.

കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു. ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന മണ്ണ് തൊട്ടടുത്ത മുറിയിലേക്ക് മാറ്റുകയായിരുന്നു പതിവ്. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല. കുഴിയെടുത്തതിനെ തുടര്‍ന്ന് മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.

വീട്ടില്‍ നിന്നും കുഴിയെടുക്കുന്ന ശബ്ദം കേള്‍ക്കുന്നതും പെരുമാറ്റത്തിലെ വ്യത്യാസവും നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് നിധിവേട്ട പുറത്തറിയുന്നത്. നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ദമ്ബതികളെ കാര്യം പറഞ്ഞ് മനസിലാക്കി. വീട്ടില്‍ സ്ഥിരമായി മൂര്‍ഖനെ കണ്ടത് ഇരുവരെയും ഭീതിയിലാക്കി.

രണ്ടു മാസം മുന്‍പ് ആദ്യമായി മൂര്‍ഖനെ കണ്ടപ്പോള്‍ തല്ലിക്കൊന്നു. വീണ്ടും പാമ്ബിനെ കണ്ടപ്പോള്‍ ജ്യോല്‍സനെ കൊണ്ട് നോക്കിച്ചു. വീട്ടില്‍ നിധിയുണ്ടെന്നും അതിന്റെ കാവല്‍ക്കാരാണ് പാമ്ബുകളെന്നും ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തി പൂജ നടത്തിയ ശേഷമാണ് കുഴിക്കാന്‍ ഇയാള്‍ നിര്‍ദേശം നല്‍കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …