ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. റിഷഭ് പന്ത്-സഞ്ജു സാംസണ്‍ എന്നീ യുവ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി വിജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്താന്‍ ശ്രമിക്കുമ്ബോള്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം നിര്‍ണ്ണായകമാണ്.
ഹൈദരാബാദിനെ അനായാസമായി തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്ബോള്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് റണ്‍സിന്റെ ആവേശ ജയം നേടിയാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. മത്സരത്തില്‍ താരങ്ങളെ കാത്ത് നിരവധി റെക്കോഡുകളും ഉണ്ട്. നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന് കുറച്ച് മുന്‍തൂക്കമുണ്ട്.
23 മത്സരത്തില്‍ 12ലും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ 11 മത്സരത്തിലാണ് ഡല്‍ഹി ജയിച്ചത്. എന്നാല്‍ നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് തന്നെയാണ് മുന്‍തൂക്കം. ഡല്‍ഹി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് 104 റണ്‍സുകൂടി നേടിയാല്‍ 1000 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനാവും.
NEWS 22 TRUTH . EQUALITY . FRATERNITY