Breaking News

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം; മകൻ ​ഗുരുതരാവസ്ഥയിൽ…

തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം. പാടത്തു ജോലി ചെയ്യുന്നതിനിടെ തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റ രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം സ്വദേശി സുകുമാരന്‍ ആണു മരിച്ചത്. അതെസമയം തേനീച്ചയുടെ ആക്രമണത്തിന് ഇരയായ മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്.

ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായി. പരിക്കേറ്റ മകന്‍ സുധീപ് സഹോദരന്‍ രാമചന്ദ്രന്‍ എന്നിവര്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ

രാമന്‍ സഹദേവന്‍ എന്നിവര്‍ക്കും കുത്തേറ്റെങ്കിലും ഇവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നതിനാല്‍ ഇവരുടെ പരുക്കു ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം ഉണ്ടായത്. പാടത്തു പുല്ലുവെട്ടാനാണ് ഇവര്‍ എത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …