വിവിധ ശില്പങ്ങള് നിര്‍മിച്ച് നല്കിയ വകയില്‍ മോന്സണ് മാവുങ്കല്‍ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശില്പി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശില്പിയാണ് പരാതിക്കാരന്. മോന്‍സണിന്റെ അമേരിക്കയിലെ ബന്ധുവഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് മോന്‍സണെ നേരില്‍ പോയി കണ്ടു. മാതാവ്, ശിവന് തുടങ്ങി മോന്‍സണിന്റെ ആവശ്യപ്രകാരം വിവിധ ശില്പങ്ങള് നിര്‍മിച്ച് നല്കി. ചെറുതും വലുതുമായ ശില്പങ്ങള് ഉണ്ടാക്കി നല്കി.
പലതിനും മോന്സണ് പിന്നീട് പെയിന്റടിക്കുകയും മറ്റും ചെയ്തു. ഏഴ് ലക്ഷം രൂപയാണ് തനിക്ക് തന്നത്. 70 ലക്ഷത്തോളം രൂപ തരാനുണ്ട്. ഒന്നര മാസത്തിനുള്ളില്‍ പണം തരാമെന്ന ഉറപ്പിലാണ് ശില്പങ്ങള് നിര്‍മിച്ചത്. എന്നാല്‍, പണം പിന്നീട് തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിപ്പുകാരനാണെന്ന് അന്ന് അറിയില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് തട്ടിപ്പ് മനസിലായത്. നല്കിയ സാധനങ്ങള്‍ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയതെന്നും ശില്പി വ്യക്തമാക്കി.