പണമെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിനോട് മോന്സണ് മാവുങ്കല്‍. നയാപൈസ ഇനി കൈയിലില്ല. എല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ചു. അക്കൗണ്ടിലുള്ളത് ഇനി 200 രൂപ മാത്രമാണെന്നും മോന്സണ് മൊഴി നല്കി. പണമുപയോഗിച്ച് നിരവധി പുരാവസ്തുക്കള്‍ വാങ്ങി.
പ്രശസ്തി ലഭിക്കാന്‍ പള്ളിപ്പെരുന്നാള് നടത്തുകയും ചെയ്തു. ഇതിനെല്ലാമായി ഒന്നരക്കോടി രൂപ ചെലവായി. വീട്ടുവാടകയായി മാസം 50,000 രൂപയാണ് നല്‍കുന്നത്. കറന്റ് ബില്ല് ശരാശരി പ്രതിമാസം 30,000 രൂപയാകും. തന്റെ സുരക്ഷയ്ക്കായി 25 ലക്ഷം രൂപ നല്‍കിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ചിനോട് മോന്സണ് പറഞ്ഞു.