Breaking News

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാര്‍ഗങ്ങള്‍!

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്.

ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍. വിഷമിക്കേണ്ട അതിനു പരിഹാരങ്ങളുണ്ട്.

ചുവടെ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ ഫോണ്‍ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും

➤ വെറുതെ മടി പിടിച്ചിരിക്കുമ്ബോഴാണ് കൂടുതലും ഫോണിലേക്ക് പോകുന്നത്. അതിനാല്‍ എപ്പോഴും സ്വയം തിരക്കായിരിക്കാന്‍ ശ്രമിക്കുക. ജോലി, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകിയിരിക്കുക

➤ നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് ഫോണിലേക്കുള്ള നമ്മുടെ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് കരുതിയാലും ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും. പിന്നെ ഫോണ്‍ വെക്കാന്‍ മണിക്കൂറുകള്‍ വേണ്ടി അവസ്ഥ. അതിനാല്‍ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക.

➤ ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.

➤ ഫോണില്‍ നോക്കി നോക്കി പലരും ഉറക്കം കളയാറുണ്ട്. ഈ പ്രശ്നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധയാണ് ആവശ്യം. ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കാവുന്നതാണ്. ഏതാനും ദിവസത്തേക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പതിയെ അത് ശീലമാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …