കുറഞ്ഞ നിരക്കില്‍ വയറു നിറയെ ഭക്ഷണവുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാളയം സെന്‍ട്രല്‍ ലൈബ്രറി ക്യാന്‍റീന്‍ കെട്ടിടത്തിലാണ് സര്‍ക്കാരിന്‍റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ആരംഭിച്ചത്.
20ത് രൂപക്ക് നല്ല ഒന്നാന്തരം ഊണ് വയറു നിറയെ കഴിക്കാം എന്നതാണ് സുഭിക്ഷ ഹോട്ടലിന്‍റെ പ്രധാന പ്രത്യേകത. സ്പെഷ്യല്‍ വിഭവങ്ങള്‍ക്കും വിലക്കുറവുണ്ട്. നിര്‍ധനര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായും കഴിച്ച് സംതൃപ്തിയെടെ മടങ്ങാം. അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ പദ്ധതി പ്രകാരം ഹോട്ടല്‍ ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.
ഓരോ ഊണിനും നടത്തിപ്പുക്കാര്‍ക്ക് അഞ്ച് രൂപയാണ് സര്‍ക്കാര്‍ സബ്സീഡിയായി നല്‍കുന്നത്. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കൂ. കിടപ്പുരോഗികള്‍ക്കുള്‍പ്പടെ ഇവിടെ നിന്ന് ഭക്ഷണമെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. സപ്ലൈകോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ സബ്സീഡി നിരക്കില്‍ ഇവര്‍ക്ക് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.