Breaking News

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി….

കൊവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചുകൊണ്ട് ലാബ് ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചിരുന്നു.

എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന ലാബ് ഉടമകളുടെ വാദം അംഗീകരിച്ച കോടതി ലാബ് ഉടമകളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ലാബ് ഉടമകളുമായി കൂടിയാലോചിച്ച ശേഷം നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവ് മൂന്നാഴ്ചക്കകം ഇറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …