Breaking News

11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ബോണസ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍…

ദീപാവലിയോടനുബന്ധിച്ച്‌ റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നോണ്‍ ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനമാണ് ബോണസായി നല്‍കുക. 11.56 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റെയില്‍വേ സംരക്ഷണ സേനയിലെ ജീവനക്കാരും ഇതിന്റെ പരിധിയില്‍ വരും. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് ബോണസ് നല്‍കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ചുവര്‍ഷത്തിനിടെ 7 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

4445 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികമേഖലയെ ആദ്യം ഫാഷന്‍ മേഖലയുമായും പിന്നീട് കയറ്റുമതിയുമായും ബന്ധിപ്പിച്ച്‌ വളര്‍ച്ച സാധ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …