Breaking News

ഇരുട്ടടിയായി ഇന്ധനവില; കുതിപ്പ് തുടരുന്നു, പെട്രോളിന് 105 രൂപ കടന്നു…

രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില.

കോഴിക്കോട് പെട്രോള്‍ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ ഡീസലിന് 2.97 പൈസയും പെട്രോളിന് 1.77 രൂപയും ആണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും വര്‍ധിക്കുകയാണ്. ബാരലിന് 82.50 ഡോളറായി ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് ഒന്നര ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …