Breaking News

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മാത്രം താന്‍ ഒരു മണ്ടനല്ലെന്ന് വസീം അക്രം….

താന്‍ ഒരിക്കലും ഒരു ദേശീയ ടീമിന്റെയും പരിശീലകനാകാന്‍ സാദ്ധ്യതയില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്ടന്‍ വസീം അക്രം. ദേശീയ ടീം പരിശീലകന്‍ ആയാല്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 200 മുതല്‍ 250 ദിവസമെങ്കിലും തന്റെ കുടുംബത്തെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുമെന്നും ഇത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു.

അതേപോലെ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ താരങ്ങള്‍ തന്നോട് സ്ഥിരമായി ഉപദേശം ചോദിക്കാറുണ്ടെന്നും ഇതിനും തനിക്ക് സമയം കണ്ടെത്തേണ്ടി വരുമെന്നും മുന്‍ പാക് നായകന്‍ പറഞ്ഞു. പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രം ഇത് പറഞ്ഞത്.

എങ്കില്‍ പാകിസ്ഥാന്‍ ടീമിന്റെ പരിശീലകനായികൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊരിക്കലും നടക്കില്ലെന്ന് അക്രം പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പരിശീലകനാകാന്‍ മാത്രം താന്‍ ഒരു മണ്ടനല്ലെന്ന് അക്രം പറഞ്ഞു. പാകിസ്ഥാന്‍ ആരാധകര്‍ തങ്ങളുടെ കളിക്കാരോടും പരിശീലകനോടും എത്ര മോശമായാണ് പെരുമാറുന്നതെന്ന് താന്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ സ്ഥിരം കാണുന്നുണ്ടെന്നും ഇതറിഞ്ഞ് കൊണ്ട് താന്‍ എന്തിന് പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നും അക്രം ചോദിച്ചു.

തനിക്ക് പാകിസ്ഥാന്‍ ആരാധകരുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശവും സ്നേഹവും വളരെ ഇഷ്ടമാണെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളില്‍ അവര്‍ കാണിക്കുന്ന വൃത്തിക്കേട് തനിക്കൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അക്രം വ്യക്തമാക്കി. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും ദേശീയ ടീമിന്റെ പരിശീലക സ്ഥാനങ്ങളില്‍ നിന്നും ഈയിടെ രാജിവച്ചിരുന്നു. മിസ്ബാ മുഖ്യ പരിശീലകനായും വഖാര്‍ യൂനിസ് ബൗളിംഗ് പരിശീലകനായുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …