മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. വരനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനക്കയം സ്വദേശിനിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. വിവാഹത്തിന് മുഖ്യ പങ്ക് വഹിച്ച ബന്ധുക്കള്‍ക്കെതിരെയും സാക്ഷികളായവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം ജൂലൈ 30 നായിരുന്നു മലപ്പുറത്ത് ശൈശവവിവാഹം നടന്നത്. കേസെടുത്തതിനു പിന്നാലെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്ബാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവവിവാഹം മലപ്പുറത്താണ് നടക്കുന്നത്. ശിശു ക്ഷേമ സമിതിയടക്കം കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ശൈശവ വിവാഹം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുപോരുന്നു.