Breaking News

ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍…

മംഗലപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഉപയോഗിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ചാത്തന്നൂര്‍ എസ് ഐയെ യാണ് സര്‍വീസില്‍ സസ്പെന്‍റ് ചെയ്തത്. മംഗലപുരം എസ്‌ഐ ആയിരിക്കെയാണ് ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ റെജിയുടെ ഫോണ്‍ കൈവശപ്പെടുത്തിയത്.

ഫോണ്‍ യുവാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറാതെ എസ് ഐ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു.മരിച്ച അരുണ്‍ റെജിയുടെ കുടുംബം ഫോണ്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തനൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെയാണ് എസ്ഐ തന്‍റെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ടുകൊണ്ട് മരിച്ച അരുണിന്‍റെ ഫോണ്‍ ഉപയോഗിക്കുന്നതായി വ്യക്തമായത്.ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു.കഴിഞ്ഞ ജൂണ്‍ 18 നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെട്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …