കോവിഡും ലോക്ഡൗണും ഏല്പിച്ച ആഘാതത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നിര്‍മാണ മേഖലക്ക് ഇരുട്ടടിയായി സിമന്റ് വിലവര്‍ധന. കഴിഞ്ഞദിവസം 50 രൂപയാണ് ഒരു ചാക്കിന്മേല് വര്‍ധിച്ചത്.നിര്‍മാണ മേഖലയില്‍ 30 മുതല്‍ 50 ശതമാനത്തോളം വിലവര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ ഉണ്ടായത്.
സിമന്റ്, കമ്ബി, ഇലക്ട്രിക്കല്‍, പ്ലംബിങ് സാമഗ്രികള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിതവണ വിലകൂടി. കഴിഞ്ഞമാസം എ.സി.സി സിമന്റിന് 400 രൂപയായിരുന്നു വില. ഇപ്പോള്‍ 50 രൂപ വര്‍ധിച്ചു. ജി.എസ്.ടിയും കയറ്റിറക്ക് കൂലിയും അടക്കം ചില്ലറ വില്പനയായി ആവശ്യക്കാരെന്റ ൈകയിലെത്തുേമ്ബാള് 480 രൂപയാവും.
അല്‍ട്രാടെക് സിമന്റിന് 75 രൂപ വര്‍ധിച്ച് വില അഞ്ഞൂറിലധികമായി. ശങ്കര്‍ സിമന്റിന് 475 രൂപയാണ് പുതിയ വില. നൂറുരൂപയോളം വിവിധ കമ്ബനികളുടെ സിമന്റുകള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. കല്‍ക്കരിയുടെയും ഡീസലിെന്റയും വിലവര്‍ധിച്ചതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്ന വിവരം.
മൂന്നുമാസം മുമ്ബ് സിമന്റിന് ഏകദേശം ഇത്രത്തോളം വില വര്‍ധിച്ചിരുന്നു. നിര്‍മാണ മേഖലയിലെ അപ്രഖ്യാപിത പണിമുടക്കും പ്രതിഷേധവും ശ്രദ്ധയില്‍പെട്ടതോടെ സിമന്റ് കമ്ബനികള്‍ വില കുറക്കുകയായിരുന്നു. നേരത്തെ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ യാത്രാവിലക്ക് തുടരുന്ന സാഹചര്യത്തിലും വില വര്‍ധിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിക്കുശേഷം നിര്‍മാണ മേഖല അടക്കമുള്ള മേഖലകള്‍ സജീവമാകുന്നതിനിടയിലാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ വില വര്‍ധിപ്പിക്കുന്നത്. കോവിഡില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികളും മറ്റും നാട്ടില്‍ പുതിയ സംരംഭങ്ങളും വ്യാപാര സ്ഥാപനങ്ങളും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടയിലാണ് സിമന്റ് കമ്ബനികളുടെ തീവില. കോവിഡിന് ശേഷം മറ്റ് നിര്‍മാണ സാമഗ്രികള്‍ക്കും വിലവര്‍ധനയുണ്ടായി.