Feb 14, 2026 8:53 PM
Breaking News

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; സ്പെയിനിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക്…

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും കരീം ബെന്‍സിമയുമാണ്.

രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടി കൊണ്ട് മൈക്കേല്‍ ഒയര്‍ബസാല്‍ സ്പെയിനിനു ലീഡ് നേടി കൊടുത്തു. തുടര്‍ന്ന് മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാന്‍സ് രണ്ട് മിനിട്ടിനുള്ളില്‍ കരീം ബെന്‍സിമയുടെ ഗോളില്‍ തിരിച്ചടിച്ചു. 80-ാം മിനിറ്റില്‍ ഗോള്‍ നേടി കൊണ്ട് വേള്‍ഡ് കപ്പ് ഹീറോ എംബാപ്പെ ഫ്രാന്‍സിന് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …