Breaking News

കനത്ത മഴ തുടരുന്നു : ഏത്​ സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസിന് നിര്‍ദേശം…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പി​ൻ്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാന പൊലീസ്​ മേധാവി അനില്‍കാന്ത് പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍

എല്ലാ പൊലീസ്​ സ്​റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്​ എക്​സ്​കവേറ്റര്‍, ബോട്ടുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ക്രമീകരിക്കും. എല്ലാ കോസ്​റ്റല്‍ പൊലീസ്​ സ്​റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ്​ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …