Breaking News

മോന്‍സണിന്റെ ശബ്ദസാമ്ബിളുകളില്‍ വിശദ പരിശോധന തേടി ക്രൈം ബ്രാഞ്ച്…

പുരാവസ്തു തട്ടിപ്പ് കേസുമായി പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്ബിളുകളില്‍ വിശദ പരിശോധന ആരംഭിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകളും ഇയാളുടെ പക്കലില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. അറസ്റ്റിന് ശേഷം മോന്‍സണെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിച്ച്‌

ശബ്ദസാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാര്‍ സംസാരിച്ച ഫോണ്‍ റെക്കാര്‍ഡുകളില്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.നാല് കേസുകളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശില്പി സുരേഷ് നല്‍കിയ പരാതിയിലാണ് ഇനി ചോദ്യം ചെയ്യല്‍ നടക്കുക. ഇതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …