ലിബിയയില്‍ ബോട്ട് മറിഞ്ഞ് 16 മരണം. അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 187 പേരെ രക്ഷപെടുത്തിയതായി ലിബിയന്‍ തീരരക്ഷാ സേന അറിയിച്ചു. 2011ല്‍ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് പൊറുതി മുട്ടിയ ലിബിയന്‍ ജനത വന്‍ തോതില്‍ രാജ്യത്ത് നിന്ന് പലായനം തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY