സ്വര്‍ണപ്പണയം എടുക്കാന്‍ എത്തിയ ആളില്‍നിന്ന് പട്ടാപ്പകല്‍ ഒന്നരലക്ഷം രൂപ ബലമായി പിടിച്ചുപറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണപ്പണയം എടുത്ത് കൊടുക്കപ്പെടും എന്ന പേരില്‍ എറണാകുളത്ത് കടവന്ത്രയിലുള്ള ‘ഗോള്‍ഡ് പോയന്റ്’ എന്ന സ്ഥാപനത്തിന്റെ പത്രപരസ്യം കണ്ട് പ്രതികളായ മോനിപ്പള്ളി കൊക്കരണി ഭാഗം സ്വദേശി ജെയിസ് ബേബി (26),
കോതനല്ലൂര്‍ സ്വദേശി സജി പൈലി (35), മാഞ്ഞൂര്‍ സൗത്ത് സ്വദേശി ജോബിന് (23) എന്നിവര്‍ ഗൂഢാലോചന നടത്തി. കുറവിലങ്ങാട് അര്‍ബന്‍ ബാങ്കില്‍ 65 ഗ്രാം സ്വര്‍ണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ വികാസ് പണവുമായി വ്യാഴാഴ്ച രാവിലെ കുറവിലങ്ങാട് വലിയവീട്ടില്‍ കവലയിലെത്തി സ്ഥലത്ത് കാത്തുനിന്ന പ്രതികളെ നേരില്‍ കണ്ടു.
പ്രതികളുടെ നിര്‍ദേശാനുസരണം ബാങ്കില്‍ അടക്കാനുള്ള പണമായ ഒന്നര ലക്ഷം രൂപ എടുത്ത് ബാങ്കിലേക്ക് കയറാന്‍ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയപ്പോള്‍ ഒന്നാം പ്രതി ജെയിസ്, ജീവനക്കാരനായ വികാസിന്റെ കൈയില്‍നിന്ന് പണം ബലമായി പിടിച്ചുപറിച്ച് കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിന് പിന്നിലേക്ക് ഓടിപ്പോകുകയും കൂടെയുണ്ടായിരുന്ന മറ്റ് പ്രതികള്‍ ഓടിമറയാന്‍ ശ്രമിക്കുന്നതിനിടെ ജോബിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ രണ്ടാം പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.