Breaking News

ഇരിട്ടി പുതിയപാലത്തില്‍ ലോറി ഇടിച്ചുകയറി; ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ല​ച്ചു

ഇ​രി​ട്ടി പു​തി​യ​പാ​ല​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ത​ക​രാ​റി​ലാ​യ ലോ​റി പാ​ല​ത്തി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ ഇ​വി​ടെ ഭാ​ഗി​ക വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 3.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള കൂ​റ്റ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ലോ​റി പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യെ വേ​ര്‍​തി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌​ ക​യ​റു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​റി​ല്‍ സ്ഥാ​പി​ച്ച സി​ഗ്ന​ല്‍ ബോ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഹൗ​സി​ങ് ഇ​ള​കി​പ്പോ​യ​തി​നാ​ല്‍ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ എ​ടു​ക്കാ​നാ​കാ​തെ ലോ​റി പാ​ല​ത്തി​ല്‍ കു​ടു​ങ്ങി.

ഇ​താ​ണ് ഗ​താ​ഗ​ത​ത​ട​സ്സ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ പു​തി​യ പാ​ല​ത്തിന്റെ ഒ​രു ഭാ​ഗ​ത്തു കൂ​ടി​യും ഇ​രി​ട്ടി​യി​ല്‍​നി​ന്ന്​ പാ​ലം ക​ട​ന്നു​പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളെ പ​ഴ​യ പാ​ലം വ​ഴി​യും നി​യ​ന്ത്രി​ച്ചു​വി​ട്ടു. മെ​ക്കാ​നി​ക്കു​ക​ള്‍ എ​ത്തി ഉ​ച്ച 12ന്​ ​ശേ​ഷ​മാ​ണ് ലോ​റി പാ​ല​ത്തി​ല്‍​നി​ന്ന്​ മാ​റ്റാ​നാ​യ​ത്.

പാ​ലം ക​വ​ല​യി​ലെ​യും പാ​ല​ത്തി​ലു​മു​ള്ള ഡി​വൈ​ഡ​റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ അ​ശാ​സ്ത്രീ​യ​ത ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രും ഡ്രൈ​വ​ര്‍​മാ​രും പ​റ​യു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​ല്ലാ​ത്ത​പ​ക്ഷം ഇ​നി​യും ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …