ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍സിബി. ആര്യന് അന്തരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍സിബി ഹാജരാക്കി. ആര്യന്റെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് കോടതിയില്‍ അധികൃതര്‍ സമര്‍പ്പിച്ചത്.
ചാറ്റ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്. അതെ സമയം കേസില്‍ ആര്യനൊപ്പം അറസ്റ്റിലായവരുടെയും ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.