Breaking News

യു​വാ​വി​നെ പാ​റ​ക്ക​ല്ലി​നി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; കരുനാഗപ്പള്ളി യിൽ പ്ര​ധാ​ന പ്ര​തി​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ ആ​ളും അ​റ​സ്​​റ്റി​ല്‍…

യു​വാ​വി​നെ പാ​റ​ക്ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ സ​ഹാ​യി​യെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തൊ​ടി​യൂ​ര്‍ വേ​ങ്ങ​റ, സ്വദേശി ശ്രീ​കു​ട്ട​ന്‍ (28), ഇ​യാ​ള്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് സ്വദേശി നീ​ല​ക​ണ്ഠ​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ര്‍​കു​ന്നം ആ​ന​ന്ദ​ഭ​വ​നം വീ​ട്ടി​ല്‍ നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ട്ടം വ​യ​ലി​ല്‍ തൊ​ടി​യൂ​ര്‍ വ​ട​ക്ക് സ്വദേശി ല​തീ​ഷ് (39) നെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ, സെ​പ്​​റ്റം​ബ​ര്‍ 29ന് ​രാ​ത്രി വീ​ടി​നു സ​മീ​പ​ത്തു​വെ​ച്ച്‌​ ശ്രീ​കു​ട്ട​നും കൂ​ട്ടാ​ളി​യാ​യ ജോ​ബി​നു​മാ​യി ചേ​ര്‍​ന്ന് പാ​റ​ക്ക​ല്ലും ഇ​ടി​വ​ള​യും ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം പ​താ​രം അ​രി​ന​ല്ലൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​രാ​ളി​മു​ക്ക് ഭാ​ഗ​ത്ത് ഒ​രു വീ​ട്ടി​ല്‍ ഇ​വ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

കൊ​ല്ലം സി​റ്റി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍ ഐ.​പി.​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​റി​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ര്‍, വി​നോ​ദ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍, നി​സാ​മു​ദീ​ന്‍ സി.​പി.​ഒ മാ​രാ​യ സാ​ബു, സ​ലിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …