Breaking News

തിയേറ്റര്‍ തുറന്നാല്‍ ആദ്യമെത്തുന്നത് കുറപ്പും കാവലും ; മരയ്ക്കാല്‍ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിര്‍ണ്ണായകം…

മലയാള സിനിമ ഇന്ന് അനിശ്ചിതത്വത്തിലാണ്. കോവിഡു കാലത്ത് ഒടിടിയിലൂടെ റിലീസ് ആസ്വദിച്ചവരാണ് മലയാളികള്‍. ദൃശ്യം രണ്ട് സൂപ്പര്‍ഹിറ്റായി. കാണെ കാണെയും ഒടിടിയില്‍ സൂപ്പര്‍ഹിറ്റ്. ഭ്രമവും നിരവധി പേരിലെത്തി. പിടികിട്ടാപുള്ളിക്കും കോളടിച്ചു. അങ്ങനെ ഒടിടി കാണുന്നത് മലയാളിക്ക് ഒരു ശീലമായി.

ഒടുവില്‍ തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 25ന് കോവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകള്‍ സജീവമാകും. അപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബ പ്രേക്ഷകര്‍ ഒടിടി ഹാങ് ഓവറില്‍ വീട്ടിലിരുന്ന് സിനിമ കാണാന്‍ ആഗ്രഹിച്ചാല്‍ തിയേറ്റര്‍ വ്യവസായം പ്രതിസന്ധിയിലാകും.

അതുകൊണ്ട് തന്നെ വമ്ബന്‍ സിനിമയോടെ തുടങ്ങാനായിരുന്നു ആലോചന. കേരളത്തിലെ മുഴുവന്‍ തിയേറ്ററിലും മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമ പ്രദര്‍ശിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ കോവിഡു കാലത്തിന്റെ തുടക്കത്തില്‍ തിയേറ്ററില്‍ ആളെത്തുമോ എന്ന ആശങ്ക മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

അതുകൊണ്ട് തന്നെ ഇപ്പോഴും റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒടിടി പ്ലാറ്റ് ഫോമുകളുമായി ചര്‍ച്ച പുരോഗമിക്കുകയുമാണ്. കോവിഡിന് മുമ്ബ് റിലീസ് ചെയ്യണ്ട സിനിമ രണ്ട് കൊല്ലം വൈകി എത്തുമ്ബോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രം ഒടിടിയില്‍ എത്താനാണ് സാധ്യത.

ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം കുറുപ്പാകും ആദ്യം തിയേറ്ററില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമ. നവംബര്‍ രണ്ടാം വാരമോ മൂന്നാം വാരമോ അത് തിയേറ്ററില്‍ എത്തും. നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും എത്തും. അറബിക്കടലിന്റെ സിംഹം തീയേറ്ററില്‍ എത്തിയില്ലെങ്കില്‍ ആറാട്ടാകും മോഹന്‍ലാലിന്റെ തിയേറ്ററിലെത്തുന്ന ആദ്യ സിനിമ.

ജനുവരിയിലോ ഫെബ്രുവരിയിലോ ആകും ഈ സിനിമ റിലീസിന് എത്തുക. തിയേറ്റര്‍ തുറന്നാലും തുടക്കത്തില്‍ ചെറിയ ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശനത്തിന് എത്തൂവെന്ന് സാരം. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ തിയേറ്റര്‍ തുറക്കലില്‍ വിശദ ചര്‍ച്ചകള്‍ നടത്തും. അതിന് ശേഷമാകും റിലീസ് ചിത്രങ്ങളുടെ ഷെഡ്യൂളില്‍ വ്യക്തത വരൂ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …