Breaking News

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.58 രൂപ…

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന  വില വർധിപ്പിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 103.58 രൂപയായി.

ഡീസൽ വില 96.52 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയാണ്. ഡീസലിന്റെ വില

94.76 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 102.01 രൂപയും ഡീസൽ വില 95.07 രൂപയുമാണ്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 101.54 രൂപയാണ്. ഡീസലിന് 89.87 രൂപയും. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 112.86 രൂപയാണ്.

മുംബൈയിൽ പെട്രോൾ വില 107.54 രൂപയാണ്. മുംബൈയിൽ പെട്രോളിന് 107.75 രൂപയും ഡീസലിന് 97.45 രൂപയുമാണ്. കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന്

ഇന്ധന വില വർധിപ്പിച്ചത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട്ട് കഴിഞ്ഞു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും നൂറ് രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. കൊൽക്കത്തയിൽ

ഒരു ലിറ്റർ പെട്രോളിന് 101.74 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.23 രൂപയും ബെംഗളൂരുവിൽ 101.94 രൂപയുമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …