പ്രളയത്തില്‍ ജില്ലയിലുണ്ടായത് 18.63 കോടിയുടെ കൃഷിനാശം. 1692.67 ഏക്കര്‍ സ്ഥലത്താണ് കൃഷിനാശം ഉണ്ടായതായാണ് കൃഷിവകുപ്പിെന്റ കണക്ക്. കണക്കെടുപ്പ് തുടരുകയാണെന്ന് കൃഷിവകുപ്പ് അറിയിച്ചു.
നെല്‍കൃഷിക്കാണ് ഏറ്റവും കുടുതല്‍ നാശമുണ്ടായത്. 410 ഏക്കര്‍ സ്ഥലത്തെ നെല്ല് മുങ്ങിക്കിടക്കുകയാണ്. വെള്ളം ഇറങ്ങിയെങ്കില്‍ മാത്രമേ ഇത് എത്രത്തോളം നശിച്ചു എന്ന് പറയാനാകൂ.
വിത്ത് വിതച്ച ഒട്ടേറെ പാടങ്ങള്‍ വെള്ളത്തിലാണ്. വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ ഇത് തുടര്‍ന്ന് കിളിര്‍ക്കുമോ എന്ന് മനസ്സിലാക്കാനാകൂ. നെല്ല് കഴിഞ്ഞാല്‍ ഏറെ നാശം നേരിട്ടത് വാഴ കൃഷിക്കാണ്.
വാഴ കുലച്ചത് 91,600 എണ്ണം നശിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കുലക്കാത്തത് 1,32,200 എണ്ണവും നശിച്ചു. റബര്‍ ടാപ്പിങ് നടത്തിവന്നവയില് 1410 എണ്ണം നശിച്ചു.
ടാപ്പിങ് നടത്താത്തവ ഇതിലേറെ നശിച്ചു. പച്ചക്കറികൃഷി 148.263 ഏക്കറിലേതും കിഴങ്ങുവിളകള്‍ 151 ഏക്കറിലേതും നശിച്ചു. കുരുമുളക് കായ്ഫലമുള്ളവ 5070 എണ്ണവും തൈകള്‍ 2300 ഏണ്ണവും നശിച്ചു.
വെറ്റില, മരച്ചീനി, കരിമ്ബ് കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇവയുടെ കണെക്കടുപ്പ് നടന്നുവരുകയാണ്.
നദീതീര പ്രദേശങ്ങളില്‍ കൈതച്ചക്ക, കമുക്, ഇഞ്ചി, മഞ്ഞള്‍ എന്നിവക്കും നാശം നേരിട്ടു. വെള്ളം കെട്ടിനിന്നാണ് ഏറെ സ്ഥലത്തും കൃഷി നശിച്ചത്. കര്‍ഷകരില്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവര്‍ക്ക്
അതനുസരിച്ചുള്ള നഷ്ടപരിഹാരവും സര്‍ക്കാറിെന്റ പ്രകൃതിക്ഷോഭ നഷ്ടപരിഹാര ഇനത്തില്‍ അനുവദിക്കുന്ന തുകയും ലഭിക്കും.
മറ്റുള്ളവര്‍ക്ക് പ്രകൃതിക്ഷോഭ നഷ്ടപരിഹാര ഇനത്തിലെ തുക മാത്രമാകും ലഭിക്കുക. വാഴ കര്‍ഷകര്‍ക്ക് കുലച്ചവാഴ ഒന്നിന് 300 രൂപ ഇന്‍ഷുറന്‍സ് തുകയും സര്‍ക്കാറിെന്റ നഷ്ടപരിഹാരമായി
100 രൂപയും ലഭിക്കും. കുലക്കാത്തതിന് 150 രൂപ ഇന്‍ഷുറന്‍സില്‍ നിന്നും സര്‍ക്കാറില്‍നിന്ന് 50 രൂപയും ലഭിക്കും.
റബര്‍ ടാപ്പിങ് നടത്തിവന്ന മരം ഒന്നിന് 1000 രൂപ ലഭിക്കും. തെങ്ങ് നഷ്ടമായവര്‍ക്ക് തെങ്ങ് ഒന്നിന് 2000 രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. വെറ്റില കൃഷി നശിച്ച കറഷകര്ക്ക് സെന്റിന് 1000 രൂപ ഇന്‍ഷുറന്‍സില്‍നിന്ന് ലഭിക്കും. തെങ്ങ്, വാഴ കര്‍ഷകരില്‍ ഏറെയും ഇന്‍ഷുറന്‍സ് എടുക്കാത്തവരാണ്.
തെങ്ങ് ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 10 എണ്ണം ഒരുമിച്ച് ചെയ്യണമെന്നാണ് വ്യവസ്ഥ. വീട്ടുവളപ്പിലെ തെങ്ങുകര്‍ഷകര്‍ ഭൂരിഭാഗവും ഇന്‍ഷുറന്‍സ് എടുക്കാത്തവരാണ്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. മലയോരമായ റാന്നി, കോന്നി താലൂക്കുകളിലും നാശമുണ്ട്.
മണിമല, അച്ചന്‍കോവില്‍, പമ്ബ നദികളാണ് കര്‍ഷകരെ കുഴപ്പിച്ചത്. നദീതീരങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കൃഷിഭൂമി തീരം ഇടിഞ്ഞതില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.