സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
രണ്ടു ദിവസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മഴ പെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് ശക്തമായ മഴയുണ്ടായിരുന്നു. പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY