Breaking News

12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും; സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്….

സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ച്‌ ശക്തി പ്രാപിച്ച്‌ അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 31 വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …