ദത്തുവിവാദത്തില്‍ പി എസ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയും മകളുമായ അനുപമ. പി എസ് ജയചന്ദ്രനെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുന്ന നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
പക്ഷേ ഏരിയ കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ വിഷയം അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്നും സംസ്ഥാനതലത്തില്‍ ഒരു വനിതാ നേതാവിനെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്നും അനുപമ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് ആരോപണ വിധേയനായ ജയചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY