Breaking News

മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ തെളിവില്ല; ജോജുവിന്റെ പരാതിയില്‍ അറസ്റ്റ് ഉടന്‍ : കൊച്ചി പൊലീസ് കമ്മിഷണര്‍…

റോഡ് ഉപരോധിച്ച്‌ പ്രതിഷേധം നടത്തിയതിനും, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു. അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ഇല്ലെന്ന് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ജോജുവിനെതിരെയുള്ള പരാതിയില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ഇടപ്പള്ളി- വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …