ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ പൂർണ്ണ നിരാശയിലാണ്. എല്ലാ അർഥത്തിലും തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം സെമി ഫൈനലിലേക്കുള്ള പ്രവേശം
ഏറെക്കുറെ അടഞ്ഞ ഒരു സ്ഥിതി വിശേഷണമാണ് നേരിടുന്നത്. ഒപ്പം പാകിസ്ഥാനോട് 10 വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ന്യൂസിലാൻഡ് ടീമിനോട് 8 വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് അതിരൂക്ഷമായ വിമർശനം കേൾക്കുന്നത്.
നിലവിൽ ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ നാലാമതാണ്. നാല് കളി ജയിച്ച പാകിസ്താൻ സെമി ഉറപ്പിച്ചു. 4 കളികളിൽ രണ്ടെണ്ണം ജയിച്ച അഫ്ഗാൻ ആണ് നിലവിൽ രണ്ടാമത്. +1481 ആണ് അഫ്ഗാൻ്റെ നെറ്റ് റൺ റേറ്റ്. 3 കളികളിൽ രണ്ടെണ്ണം ജയിച്ച ന്യൂസീലൻഡ് മൂന്നാമതുണ്ട്. +0.816 ആണ് അവരുടെ നെറ്റ് റൺ റേറ്റ്.
ഇന്ന് സ്കോട്ട്‌ലൻഡ്നെതിരെ അവർ പരാജയപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായേനെ. പക്ഷേ, കഷ്ടപ്പെട്ടാണെങ്കിലും ന്യൂസീലൻഡ് വിജയിച്ചു.
ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. നവംബർ അഞ്ചിന് സ്കോട്ട്‌ലൻഡും എട്ടിന് നമീബിയയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരങ്ങൾ ജയിച്ചേതീരൂ. വെറുതേ ജയിച്ചാൽ പോര, കൂറ്റൻ ജയമായിരിക്കണം. അഥവാ, നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തണം എന്നർത്ഥം.
ഇന്ത്യ ഈ രണ്ട് കളിയും ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ന്യൂസീലൻഡ് ഇനിയുള്ള രണ്ട് കളികളിൽ ഒന്ന് പരാജയപ്പെടണം. നവംബർ അഞ്ചിന് നമീബിയയും ഏഴിന് അഫ്ഗാനിസ്ഥാനുമാണ് കിവീസിൻ്റെ എതിരാളികൾ. രണ്ട് കളികളിലും ന്യൂസീലൻഡ്
വിജയിക്കാൻ തന്നെയാണ് സാധ്യത. വിജയിച്ചാൽ നമ്മൾ പുറത്താവും. പക്ഷേ, ഒരു കളി തോറ്റാൻ സാധ്യത നമുക്കാണ്. ഉദാഹരണത്തിന്, ന്യൂസീലൻഡ് നമീബിയയെ കീഴടക്കി അഫ്ഗാനിസ്ഥാനോട് തോറ്റു എന്ന് വിചാരിക്കുക.
നമ്മൾ രണ്ട് കളിയും ജയിച്ചാൽ അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ്, ഇന്ത്യ എന്നീ ടീമുകൾക്ക് 6 പോയിൻ്റ് വീതമാവും. അതിൽ ഉയർന്ന റൺ നിരക്കുള്ള ടീം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമി കളിക്കും. ഈ സാധ്യത മാത്രമേ ഇനി ഇന്ത്യക്കുള്ളൂ. അതേസമയം, ഇനിയുള്ള രണ്ട് കളിയും ന്യൂസീലൻഡ് ജയിച്ചാൽ അവർക്ക് എട്ട് പോയിൻ്റാവും.
നമ്മൾ രണ്ട് കളി ജയിച്ചാലും നമുക്ക് 6 പോയിൻ്റേ ആവൂ. അങ്ങനെയാകുമ്പോൾ ന്യൂസീലൻഡ് സെമിയിലെത്തും. ചുരുക്കത്തിൽ ഇന്ത്യ രണ്ട് കളി ഉയർന്ന മാർജിനിൽ വിജയിച്ച്, ന്യൂസീലൻഡ് ഒരു കളിയെങ്കിലും തോറ്റാൽ നമുക്ക് പ്രതീക്ഷ വെക്കാം എന്നർത്ഥം.