Breaking News

നിയമം പാലിക്കാതെ രണ്ട് കാറുകള്‍ ഉപയോഗിക്കുന്നു; ജോജു ജോര്‍ജിനെതിരെ പരാതി…

നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി. നടന്‍ നിയമം പാലിക്കാതെ രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതായി പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആര്‍ ടി ഒയ്ക്ക് പരാതി നല്‍കിയത്. സുരക്ഷാ നമ്ബര്‍ പ്ളേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്ബര്‍ പ്ളേറ്റ് ഘടിപ്പിച്ചെന്നും ഒരു കാർ ഹരിയാന രജിസ്ട്രേഷനില്‍ ഉള്ളതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

പരാതികളില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ഒളിവില്‍ ആയതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …