Breaking News

കെഎസ്‌ആര്‍‌ടിസി പണിമുടക്ക് ; പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ സര്‍‌ക്കാര്‍…

ശമ്ബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നാളെയും മ‌റ്റന്നാളും കെഎസ്‌ആര്‍‌ടിസി തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍.

പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാ‌ര്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്‌ച അര്‍ദ്ധരാത്രി വരെയാണ് സമരം. അതേസമയം യൂണിയനുകള്‍ ആവശ്യപ്പെടുന്നത് വലിയ ശമ്ബള വര്‍ദ്ധനയാണെന്നും കടുംപിടുത്തം യൂണിയനുകള്‍ അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തള‌ളിവിട്ട സമരത്തിലേക്ക് പോകുന്നുവെന്നാണ് യൂണിയനുകള്‍ അറിയിച്ചത്. 2011ല്‍ നടപ്പാക്കിയ ശമ്ബളപരിഷ്‌കരണം അനുസരിച്ചുള‌ള ശമ്ബളമാണ് ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ എട്ട് മാസത്തെ സമയം സര്‍ക്കാരിന്

നല്‍കി. എന്നിട്ടും തീരുമാനമുണ്ടായില്ലെന്നാണ് യൂണിയനുകള്‍ കു‌റ്റപ്പെടുത്തുന്നത്. യൂണിയനുകള്‍ ആവശ്യപ്പെടുന്ന വിഷയം പരിഗണിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …