Breaking News

സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു…

സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനിയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.

ഇതു കണ്ട പൊലീസ് പ്രശാന്തിനെയും പെണ്‍കുട്ടിയെയും വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച്‌ വരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നിരവധി കേസുകളില്‍ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയിലാണ് പെണ്‍കുട്ടിക്കൊപ്പം കണ്ടതെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. തുടര്‍ന്നാണ് പ്രശാന്തിനെയും പെണ്‍കുട്ടിയെയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം നിയമാനുസൃതമായാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …