ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനകൾ വിഫലമായി. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡ് ഐ സി സി ടി ട്വന്റി ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. പാകിസ്ഥാൻ നേരത്തെ തന്നെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയെങ്കിൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലേക്ക് കടക്കാൻ സാധിക്കുമായിരുന്നുള്ളു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാലും ഇന്ത്യക്ക് സെമിഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല.
ഇതോടെ മുൻ ചാമ്പ്യന്മാരായ ഇന്ത്യ സെമി കാണാതെയാണ് ദുബായിൽ നിന്ന് മടങ്ങുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യം കണ്ടു.
NEWS 22 TRUTH . EQUALITY . FRATERNITY