Breaking News

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു….

നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ അനിത, മക്കളായ ആദിത്യ രാജ് , അമൃത എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ രാജേന്ദ്രന്‍ (55) തൂങ്ങിമരിക്കുകയായിരുന്നു. മക്കളെ വെട്ടിക്കൊന്നതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …