Breaking News

പ്രധാന വില്ലന്‍ പ്രിയദര്‍ശന്‍; സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍: സംവിധായകൻ ജോണ്‍ ഡിറ്റോ…

സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാരെന്നും അതില്‍ നിന്ന് മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും തലയൂരുമ്ബോള്‍ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റതെന്നും സംവിധായകന്‍ ജോണ്‍ ഡിറ്റോ.

ബാഹുബലി നേടിയ വിജയം കണ്ട് ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച്‌ ലോകം മുഴുവനും ഓടിക്കുക എന്ന മോഹമുദിച്ച സംവിധായകന്‍ പ്രിയദര്‍ശനാണ് മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലനെന്ന് അദ്ദേഹം ആരോപപിച്ചു. ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹന്‍ലാലിന്റേയും ആന്റണി

പെരുമ്ബാവൂരിന്റെയും തലയില്‍ കൊണ്ടു വെയ്ക്കുകയായിരുന്നുവെന്നും ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആടുജീവിതം എന്ന ദുര്‍ബ്ബലപ്രമേയത്തില്‍ ഓസ്ക്കാര്‍ മോഹം നല്‍കി സംവിധായകന്‍ കൊണ്ടു ചാടിച്ച്‌ പൃഥ്വിരാജ് മെലിഞ്ഞില്ലാതായതുപോലെ വന്‍ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചതെന്നും ജോണ്‍ ഡിറ്റോ ആരോപിച്ചു.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലന്‍ പ്രിയദര്‍ശനാണ്.
ബാഹുബലിയുടെ വിജയത്തോടെ പ്രിയദര്‍ശനൊരു മോഹമുദിക്കുന്നു. തനിക്കും ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച്‌ ഇന്‍ഡ്യ മുഴുവനും ലോകം മുഴുവനും ഓടിക്കുക എന്ന് .

നല്ല ആഗ്രഹമായിരുന്നു. അതിന് നല്ല ഒരു പ്രമേയം എടുക്കുക, പിന്നെ പാന്‍ ഇന്‍ഡ്യന്‍ – ഇന്റര്‍നാഷണല്‍ അപ്പീലുള്ള ഒരു നായകനെ വയ്ക്കുക എന്നീ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അത് രണ്ടും തെറ്റി. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഏറ്റവും ദുര്‍ബ്ബലമായ പ്രമേയം എടുത്തു. കൂടെ മലയാളത്തില്‍ മാത്രം ഒറ്റയ്ക്കൊരു പടം കൊണ്ടുപോയിട്ടുള്ള ലാല്‍ സാറിനെ നായകനായും വച്ചു.

അതും കുഴപ്പമില്ല. കേരളത്തില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം ശക്തമായ കൊമേഴ്സ്യല്‍ സാധ്യതയാണ്. എന്നാല്‍ പ്രിയദര്‍ശന്റെ അതിമോഹം, അഥവാ ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹന്‍ലാലിന്റേയും ആന്റണി സാറിന്റേയും തലയില്‍ കൊണ്ടു വച്ചു. വലിയ പരസ്യം. അറബിക്കടലിന്റെ സിങ്കം കുതിരപ്പുറത്ത് പായുന്ന poster വന്നു.

തീയറ്ററുടമകള്‍ ആ പടത്തിനു വേണ്ടി അഡ്വാന്‍സ് നല്‍കി.
പൃഥ്വീരാജ് പണ്ട് മെലിഞ്ഞില്ലാതായി ആടുജീവിതം എന്ന ദുര്‍ബ്ബലപ്രമേയത്തില്‍
ഓസ്ക്കാര്‍ മോഹം നല്‍കി സംവിധായകന്‍ കൊണ്ടു ചാടിച്ചു. മെലിഞ്ഞ് മെലിഞ്ഞ് ചാകാതെ പൃഥ്വി രക്ഷപ്പെട്ടത് ഭാഗ്യം.!!

അതുപോലെയൊരു വന്‍ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചത്. സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍. അതില്‍ നിന്ന് ലാല്‍ സാറും ആന്റണി പെരുമ്ബാവൂരും തലയൂരുമ്ബോള്‍ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റത്.

അതിനു കാരണക്കാരനായ പ്രിയദര്‍ശനാണ് തീയറ്ററുടമകളെ സംസ്ക്കാരമില്ലാത്തവരെന്നും, മറ്റും തീ തുപ്പി ക്കൊണ്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …