Breaking News

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ മടക്കി അയച്ചു. ട്രെയിന്‍മാര്‍ഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു സംഭവം.

ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട്, തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു.

യുവതിയെ പോലീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …