Breaking News

അച്ചന്‍ കോവിലാറ്റില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി…

അച്ചന്‍കോവിലാറ്റില്‍ പന്തളം കൈപ്പുഴ കടവില്‍ അന്‍പത് വയസു പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ശരീരം അഴുകിയ നിലയിലാണ്. ഷര്‍ട്ടും ലുങ്കിയുമാണ് വേഷം. പന്തളം എസ്.എച്ച്‌. ഒ എസ്. ശ്രീകുമാര്‍, എസ് ഐ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ പന്തളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മധുവിന്റെ നേതൃത്വത്തിന്‍ ഫയര്‍ഫോഴ്സ് സംഘം, നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ വിവരങ്ങള്‍ അന്വേഷിക്കുകയാണ് പൊലീസ് പറഞ്ഞു. മൃതദേഹം ഉടന്‍ അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …