നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്ബിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പെട്ട അമ്ബതോളം പേരാണ് ഒത്തുകൂടിയത്.
”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്” തമിഴ്നാട് ട്രൈബല്‍ നോമാഡ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എം.ആര്‍ മുരുകന്‍ പറഞ്ഞു.
വണ്ണിയാര്‍ സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്നാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.